സിനിമ മോശമായാൽ കൂടി ആളുകൾ വിജയെ ഇഷ്ടപ്പെടുന്നു, ഓസ്‌കർ ലഭിക്കാനുള്ള പ്രതിഭയുള്ള താരമെന്ന് നിർമാതാവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (22:01 IST)
വിജയ് നായകനായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രമാണ് ബീസ്റ്റ്. ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഇറങ്ങിയതെങ്കിലും മികച്ച പ്രതികരണമായിരുന്നില്ല ചിത്രത്തിന് ആരാധകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ മോശമായാല്‍ കൂടി ആളുകള്‍ വിജയ്‍യെ ഇഷ്‍ടപ്പെടുന്നുവെന്ന് നിര്‍മാതാവ് അഭിരാമി രാമനാഥൻ പറഞ്ഞതാണ് ചർച്ചയായിരിക്കുന്നത്.

വിജയ് കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ആളാണ്. മോശം സിനിമയാണെങ്കിൽ കൂടി അദ്ദേഹത്തെ കാണാൻ ആളുകൾ ഇഷ്ടപ്പെടുന്നു. ജയ്‍ക്ക് ഓസ്‍കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയ്‍യുടെ ഓസ്‍കര്‍ നേട്ടം തമിഴ് സിനിമയ്‍ക്ക് അഭിമാനമായിരിക്കും. നിർമാതാവും എഴുത്തുകാരനും കൂടിയായ അഭിരാമി രാമനാഥൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :