അനുബന്ധ വാര്‍ത്തകള്‍
- പൊള്ളയായ തിരക്കഥ, പ്രായം തളര്‍ത്തിയ കഥാപാത്രങ്ങള്‍; ശരാശരിയിലൊതുങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം
- 'മരക്കാര്‍' ഒറ്റവാക്കില്‍ ഗംഭീരം, പ്രേക്ഷക പ്രതികരണം ഇങ്ങനെ
- മരക്കാറിലെ ആര്‍ച്ച, കീര്‍ത്തി സുരേഷിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍
- ആദ്യത്തെ അരമണിക്കൂര്‍ പ്രണവ് മോഹന്‍ലാല്‍ തകര്‍ത്തു, പ്രേക്ഷക പ്രതികരണങ്ങള്‍
- മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യം, ഒരുപാട് പ്രത്യേകതകളുള്ള സിനിമ: മോഹന്‍ലാല്‍
മുകേഷിനെ കാണിച്ചപ്പോള്‍ തിയറ്ററില്‍ കൂട്ട കയ്യടി; ഇത്രയും ആരാധകരുണ്ടോ എന്ന് സോഷ്യല്‍ മീഡിയ
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ കയ്യടി വാരിക്കൂട്ടി മുകേഷ്. ധര്‍മോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് മുകേഷ് മരക്കാറില്‍ അവതരിപ്പിച്ചിരിക്കുന്നത്. മരക്കാറായി അഭിനയിച്ച മോഹന്‍ലാലിന്റെ ഇന്‍ഡ്രോ സീനിന് കിട്ടിയ വരവേല്‍പ്പിനൊപ്പം തന്നെ നില്‍ക്കുന്നതായിരുന്നു മുകേഷിന്റെ ഇന്‍ഡ്രോ സീനും. തിയറ്ററില്‍ മുകേഷിന്റെ മുഖം കാണിച്ചപ്പോള്‍ കയ്യടിയും ബഹളവുമായിരുന്നു. സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ മുകേഷിന്റെ വ്യത്യസ്തമായ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിക്കാനും മുകേഷിന് സാധിച്ചു.