കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 2 ഡിസംബര്‍ 2021 (10:00 IST)
മരക്കാര്‍ തിയറ്ററുകളിലെത്തി. പ്രദര്‍ശനം തുടരുന്ന സിനിമയില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്നത്.
മരുഭൂമിയുടെ ഏകാന്തതയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു ആര്‍ച്ച എന്ന് കുറിച്ചുകൊണ്ടാണ് കീര്‍ത്തി സുരേഷ് മരക്കാറിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.