അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിച്ചിത്രം കത്തിക്കരിഞ്ഞു, മോഹന്‍ലാല്‍ പടത്തിന് പണക്കിലുക്കം!
- മെഗാഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേരുകണ്ടത്താന് പ്രിയദര്ശന് പെട്ട പാട്!
- മോഹന്‍ലാല്‍ പക്കാ രാഷ്ട്രീയക്കാരന്, പൃഥ്വിയുടെ പൊലീസ്ബുദ്ധിക്ക് വഴങ്ങുമോ?!
- ഒരു കഥ വേണ്ടെന്ന് ഞാന്‍ പറഞ്ഞാലും ‘നമുക്കത് ചെയ്യാം’ എന്ന് ലാല്‍ സാര്‍ പറയാറുണ്ട്: ആന്റണി പെരുമ്പാവൂര്‍
- ആ പടത്തിലെ മമ്മൂട്ടിയില്‍ നിന്ന് മോഹന്‍ലാല്‍ ഒരുപാട് പഠിച്ചു!
പൂവള്ളി ഇന്ദുചൂഢന് ഇനിയും ചില ദൌത്യങ്ങളുണ്ട്!
മലയാളക്കരയെ കുലുക്കിവിറപ്പിച്ച വിജയമായിരുന്നു ‘നരസിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രം നേടിയത്. ആ സിനിമ ഉയര്‍ത്തിയ ആവേശം മലയാളികളില്‍ ഇപ്പോഴുമുണ്ട്. ആ ചിത്രത്തിലെ മോഹന്‍ലാല്‍ ഡയലോഗായ ‘പോ മോനേ ദിനേശാ’ യുടെ അത്രയും തരംഗമായ മറ്റൊരു ഡയലോഗില്ല.
‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗിന് ശേഷം സവാരിഗിരിയും ഇട്ടിക്കണ്ടപ്പനും പോലെ തുടര്‍ച്ചയായി നായകന്‍മാരുപയോഗിക്കുന്ന ഡയലോഗുകള്‍ പലത് രഞ്ജിത് എഴുതിയെങ്കിലും അവയൊന്നും ‘ദിനേശന്‍’ പോലെയായില്ല. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ സംസാരത്തിന്‍റെ പല ഘട്ടങ്ങളിലും ഇന്ന് സാധാരണയായി ഉപയോഗിച്ചുവരുന്ന ഡയലോഗായി പോ മോനേ ദിനേശാ മാറിയിട്ടുണ്ട്.
കോഴിക്കോട് ഓഫീസേഴ്സ് ക്ലബില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ വന്നിരുന്ന ഒരു ഡോക്ടര്‍ എല്ലാവരെയും ‘ദിനേശാ...’ എന്നായിരുന്നു വിളിച്ചിരുന്നത്. ദിനേശാ ചേര്‍ത്തുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളില്‍ നിന്നാണ് രഞ്ജിത്തിനും ഷാജി കൈലാസിനും ‘പോ മോനേ ദിനേശാ’ എന്ന ഡയലോഗ് ലഭിക്കുന്നത്.
കാലമെത്ര കഴിഞ്ഞാലും ‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗ് തിളക്കമൊട്ടും കുറയാതെ നിലനില്‍ക്കുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിനും രഞ്ജിത്തിനും മോഹന്‍ലാലിനും അഭിമാനിക്കാം. ഇനിയൊരിക്കല്‍ കൂടി പൂവള്ളി ഇന്ദുചൂഢന്‍ മലയാളക്കരയെ വിറപ്പിക്കുമോ? ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ? ചിന്തിക്കേണ്ടത് രഞ്ജിത്തും ഷാജി കൈലാസും മോഹന്‍ലാലുമാണ്.