അനുബന്ധ വാര്‍ത്തകള്‍
- ലോകസിനിമയ്ക്ക് തന്നെ തീരാനഷ്ടം, സൗമിത്ര ചാറ്റർജിയുടെ വിയോഗത്തിൽ മോഹൻലാൽ
- മോഹൻലാൽ ഐപിഎൽ ടീം സ്വന്തമാക്കുന്നു, ഫൈനൽ കാണാനെത്തിയതിന് പിന്നാലെ അഭ്യൂഹം
- മോഹൻലാൽ ഐപിഎൽ ടീം സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ, ദുബായിലെത്തിയത് ചർച്ചകൾക്ക് ?
- തൊടുപുഴയ്ക്ക് ബൈ ബൈ, ദുബായിലേക്ക് പറന്ന് മോഹൻലാൽ !
- മോഹന്‍ലാല്‍ പ്രതിഫലം കുത്തനെ കുറച്ചു, ബജറ്റ് പകുതിയോളം ചുരുക്കി; ഒരു കുടുംബചിത്രം ഒരുങ്ങുന്നതിങ്ങനെ !
മോഹൻലാലുമായി സ്‌ക്രീൻ പങ്കിടാൻ നേഹ സക്‌സേന വീണ്ടും !
കസബ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നേഹ സക്‌സേന. ഇപ്പോളിതാ വീണ്ടും മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് താരം. ബി ഉണ്ണികൃഷ്ണന്റെ ആറാട്ടിൽ നേഹയും ശ്രദ്ധേയമായൊരു വേഷത്തിൽ എത്തും. മോഹൻലാലിനൊപ്പമുള്ള നടിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.
ഈ മാസം അവസാനത്തോടെ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും. ഉദയകൃഷ്ണന്റെതാണ് തിരക്കഥ. ഈ മാസ് മസാല എന്റർടെയ്‌നറിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക.
സായ് കുമാർ, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.