അനുബന്ധ വാര്‍ത്തകള്‍
- ഇപ്പോഴും സിംഗിൾ, കാരണക്കാരൻ അജയ് ദേവ്‌ഗണെന്ന് തബു
- ‘മുരളി’യെ ഇഷ്ടപ്പെടുന്ന ഞാനില്ലേ? ആ ഞാന്‍ ഞാനല്ല... എനിക്കിഷ്ടം മമ്മുക്കേം ലാലേട്ടനേം !
- വിമാനത്തില്‍ കയറിയാല്‍ ഉടന്‍ ഉറങ്ങും, അതുകൊണ്ട് വിമാനയാത്ര ഇഷ്ടമല്ല: നമിത പ്രമോദ്
- വിജയ് രാഷ്ട്രീയത്തിലേക്ക്?, ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെന്ന് റിപ്പോർട്ട്
- ഷോർട്ട് ഹെയറിൽ കൂളായി ജ്യോതിർമയി, കൂട്ടിന് നസ്രിയയും!
മോഹന്‍ലാല്‍ പ്രതിഫലം കുത്തനെ കുറച്ചു, ബജറ്റ് പകുതിയോളം ചുരുക്കി; ഒരു കുടുംബചിത്രം ഒരുങ്ങുന്നതിങ്ങനെ !
മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. നവംബർ 16ന് ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. നിരവധി ആക്ഷൻ സീക്വൻസുകൾ ഉള്ള ചിത്രം കൂടിയാണിത്.
കേരളത്തിനു പുറത്തുനിന്നുള്ള സ്റ്റണ്ട് ടീം ഇതിനായി ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും. ഏഴു ദിവസത്തെ ക്വാറന്റീനുശേഷമാണ് ഇവർ സെറ്റിലേക്ക് എത്തുക. 18 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് 30 ലക്ഷം രൂപ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
30 കോടി രൂപ ചിലവിൽ നിർമ്മിക്കേണ്ടിയിരുന്ന ചിത്രം നിലവിലെ സാഹചര്യത്തിൽ 18 കോടി രൂപ ബജറ്റിലാണ് നിർമ്മിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെയുള്ള മുഴുവൻ അഭിനേതാക്കളും മറ്റ് അണിയറ പ്രവർത്തകരും ഈ സിനിമയ്ക്കായി പ്രതിഫലം കുറച്ചു എന്നാണ് റിപ്പോർട്ട്.