1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Rumour mohanlal wins IPL Team

മോഹൻലാൽ ഐപിഎൽ ടീം സ്വന്തമാക്കുന്നു, ഫൈനൽ കാണാനെത്തിയതിന് പിന്നാലെ അഭ്യൂഹം

മോഹൻലാൽ
പുതിയ ഐപിഎൽ ടീമിന്റെ ഉടമസ്ഥാവകാശത്തിനായി മോഹൻലാൽ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ എഡ്യുക്കേഷൻ പോർട്ടലായ ബൈജൂസിനൊപ്പം ചേർന്നാണ് മോഹൻലാൽ ശ്രമം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
നേരത്തെ ഐപിഎല്ലിലെ ഫൈനൽ മത്സരം കാണുന്നതിനായി മോഹൻലാൽ ദുബായിൽ എത്തിയിരുന്നു. പുതിയ ഐപിഎൽ ടീമുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കൂടിയാണ് മോഹൻലാൽ ദുബായിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ഐപിഎൽ ഫൈനൽ കഴിഞ്ഞതിന് പിന്നാലെയാണ് അടുത്ത സീസണിൽ പുതിയ ഐപിഎൽ ടീം വന്നേക്കുമെന്ന സൂചന ബിസിസിഐ നൽകിയത്. 2021 സീസണിന് മുൻപ് താരലേലത്തിന് ഒരുങ്ങാനും ഫ്രാഞ്ചൈസികൾക്ക് ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കൊവിഡ് പ്രതിസന്ധി: ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടിയ സമ്മാനത്തുക കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ പകുതി