തൊടുപുഴയ്‌ക്ക് ബൈ ബൈ, ദുബായിലേക്ക് പറന്ന് മോഹൻലാൽ !

സുബിന്‍ ജോഷി| Last Modified ശനി, 7 നവം‌ബര്‍ 2020 (20:58 IST)
ദൃശ്യം-2 സിനിമയുടെ ചിത്രീകരണം ഔദ്യോഗികമായി പൂർത്തിയായതായി സംവിധായകൻ ജിത്തു ജോസഫ് അറിയിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് ദുബായിലേക്ക് പറന്നു. സമീർ ഹംസ എന്ന സുഹൃത്തിനൊപ്പമാണ് ലാലേട്ടൻറെ യാത്ര. അതേസമയം സന്ദർശനം എന്തിനു വേണ്ടിയാണെന്ന് വ്യക്തമല്ല. അദ്ദേഹം തിരിച്ചു വന്നതിനു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ ഭാഗമാകും.

ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് നവംബർ 16-ന് ആരംഭിക്കും.നവംബർ 20ന് മോഹൻലാൽ ടീമിനൊപ്പം ചേരും. പാലക്കാടും ഹൈദരാബാദുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. 60 ദിവസത്തെ ഷെഡ്യൂൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. സായികുമാർ, സിദ്ദിഖ്, വിജയരാഘവൻ എന്നീ താരങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. 2021 ഓണം റിലീസ് റിലീസ് ആയിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :