അനുബന്ധ വാര്‍ത്തകള്‍
- ആറാട്ടിന്റെ തിരക്കഥ പൂർത്തിയായത് വെറും ഒരു മാസം കൊണ്ട് !
- ടോവിനോ തോമസിന്റെ 'ഫോറൻസിക്' ഹിന്ദിയിലേക്ക്, നായകൻ ഈ ബോളിവുഡ് നടൻ !
- 2020ൽ ട്വിറ്ററിൽ തരംഗം, മോഹൻലാലിനും കീർത്തി സുരേഷിനും വൻ നേട്ടം !
- ഫാമിലി ത്രില്ലറുമായി സുരാജ് വെഞ്ഞാറമൂട്, 'റോയ്' വരുന്നു !
- മമ്മൂട്ടിയുടെ വർക്കൗട്ട് സെൽഫിയും മോഹൻലാലിൻറെ താടിയും, 2020 ലോക്ക് ഡൗണിൽ തരംഗമായ ചിത്രങ്ങൾ !
മോഹൻലാൽ - ബ്ലെസി ടീം വീണ്ടും !
തൻമാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ രണ്ടു ചിത്രങ്ങൾക്കുശേഷം ഇരുവരും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്. ബ്ലെസി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം അണിയറയിലൊരുങ്ങുന്നു എന്നാണ് വിവരം. രാജു മല്യത്ത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ പ്രോജക്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിൽ എല്ലാവരും കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. അടുത്ത വർഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആടുജീവിതം പൂർത്തിയാക്കിയശേഷമേ ബ്ലെസി - മോഹൻലാൽ ചിത്രം ആരംഭിക്കുകയുള്ളൂ.