ടോവിനോ തോമസിന്റെ 'ഫോറൻസിക്' ഹിന്ദിയിലേക്ക്, നായകൻ ഈ ബോളിവുഡ് നടൻ !

കെ ആർ അനൂപ്| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (21:26 IST)
ഈ വർഷമാദ്യം തിയറ്ററുകളിലെത്തിയ ടോവിനോ തോമസ് ചിത്രമാണ് 'ഫോറൻസിക്'. ബോളിവുഡിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയാണ്. വിക്രാന്ത് മാസേ ആണ് ടോവിനോയുടെ വേഷത്തിൽ ഹിന്ദിയിൽ എത്തുന്നത്. മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ലാ ആണ് ചിത്രം നിർമ്മിക്കുന്നത്. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ഫോറൻസിക് അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്തത്. മംമ്ത മോഹൻദാസ്, രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി എന്നിവരും ചിത്രത്തിൻറെ ഭാഗമായിരുന്നു.

ജേക്സ് ബിജോയ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അതേസമയം ഫോറൻസിക് ഒറിജിനൽ പതിപ്പ് നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :