മമ്മൂട്ടിയുടെ വർക്കൗട്ട് സെൽഫിയും മോഹൻലാലിൻറെ താടിയും, 2020 ലോക്ക് ഡൗണിൽ തരംഗമായ ചിത്രങ്ങൾ !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (13:30 IST)
മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും സിനിമകൾ പോലെ തന്നെ സോഷ്യൽ മീഡിയയിലെ താരങ്ങളുടെ പോസ്റ്റുകളും വളരെ വേഗം തരംഗമായി മാറാറുണ്ട്. അത്തരത്തിൽ ലോക്ക് ഡൗണിനെ തോൽപ്പിച്ച് 2020ൽ ട്രെൻഡിങ് ആയി മാറിയ സൂപ്പർതാരങ്ങളുടെ പോസ്റ്റുകളെക്കുറിച്ച് നോക്കാം.

കാലം മുന്നോട്ടുപോകുമ്പോൾ മമ്മൂട്ടിയുടെ പ്രായം പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് പലർക്കും തോന്നിയിട്ടുണ്ടാക്കും. അധികമൊന്നും ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാത്ത മെഗാസ്റ്റാർ കോവിഡ് കാലത്ത് ആരാധകരുമായി ഷെയർ ചെയ്ത വർക്കൗട്ട് സെൽഫി 2020ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത മമ്മൂട്ടി ചിത്രമായി മാറി. അനേകം താരങ്ങൾ മമ്മൂട്ടിയുടെ ഈ സെൽഫി പങ്കു വെച്ചു. മുടി നീട്ടി വളർത്തിയ മെഗാസ്റ്റാറിന്റെ ലുക്ക് 2020ലെ സമ്മാനിച്ചതാണ്.

അതേസമയം ലോക്ക് ഡൗൺ സമയത്ത് ചെന്നൈയിലായിരുന്നു. സിനിമ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഇത്തവണ അദ്ദേഹം പിറന്നാൾ ആഘോഷിച്ചതും വീട്ടിൽ ആയിരുന്നു. താടി നീട്ടി വളർത്തിയ ലാലിൻറെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പിന്നീട് ദൃശ്യം 2 സെറ്റിലേക്ക് എത്തുന്നതിനു മുമ്പാണ് താടി കളഞ്ഞത്. കൂടാതെ പിറന്നാൾ ദിനത്തിലെ അദ്ദേഹത്തിൻറെ ചിത്രങ്ങളും വൈറലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :