ആറാട്ടിന്റെ തിരക്കഥ പൂർത്തിയായത് വെറും ഒരു മാസം കൊണ്ട് !

കെ ആർ അനൂപ്| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (23:34 IST)
ചിത്രം ആറാട്ടിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് മസാല എന്റർടെയ്‌നറാണ്. അടുത്തിടെ ലൊക്കേഷനിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളും ആരാധകരെ ആവേശഭരിതരാക്കിയിരുന്നു.

ആക്ഷൻ, കോമഡി തുടങ്ങിയ എല്ലാ വാണിജ്യ ഘടകങ്ങളും ഉൾക്കൊള്ളുന്ന എന്റർടെയ്‌നർ ചിത്രമായാണ് ആറാട്ട് ഒരുക്കുന്നതെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. തിരക്കഥ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയ്ക്ക് മുമ്പ് ഇതേ ടീം കേരളത്തിനു പുറത്ത് ചിത്രീകരിക്കേണ്ട ഒരു ചിത്രത്തിന് പദ്ധതിയിട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ ആ ചിത്രം ഉപേക്ഷിക്കേണ്ടിവന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :