1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal Devadhoothan Sibi Malayil

ദേവദൂതനില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ താല്‍പര്യമില്ലായിരുന്നു; സിബി മലയില്‍ പറയുന്നു

Mohanlal
ദേവദൂതനില്‍ മോഹന്‍ലാലിനെ അഭിനയിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് സിബി മലയില്‍. നവോദയയ്ക്ക് വേണ്ടിയായിരുന്നു ദേവദൂതന്‍ എന്ന സിനിമ ആദ്യം തീരുമാനിച്ചത്. ഒരു ഏഴ് വയസ്സുള്ള കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ സിനിമ അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചത്. ആ കഥാപാത്രമാണ് പിന്നീട് മോഹന്‍ലാല്‍ ചെയ്തതെന്നും സിബി മലയില്‍ പറഞ്ഞു. 
 
'കാസ്റ്റിംഗിന്റെ ഘട്ടത്തില്‍ മോഹന്‍ലാല്‍ യാദൃശ്ചികമായി ഈ കഥ കേള്‍ക്കുകയായിരുന്നു. ഉടനെ തന്നെ ഇത് ഞാന്‍ ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. എനിക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് മുന്‍പ് നിശ്ചയിച്ച കഥ മാറ്റിയാണ് ദേവദൂതന്‍ ചിത്രീകരിച്ചത്,' സിബി മലയില്‍ പറഞ്ഞു.
 
അടുത്ത ലേഖനം
പുതിയ നേട്ടവുമായി ഫഹദിന്റെ ജോജി, ചിത്രം സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്