കറുപ്പില്‍ തിളങ്ങി മോഹന്‍ലാല്‍, പുത്തന്‍ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (09:18 IST)

ആരോഗ്യകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത മനുഷ്യനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെതായി പുറത്തുവരുന്ന ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.


ബ്രോ ഡാഡി ചിത്രീകരണത്തിന് ശേഷം മോഹന്‍ലാല്‍ ചെറിയ ഇടവേള എടുത്തു എന്നാണ് തോന്നുന്നത്. ജിത്തു ജോസഫിന്റെ ട്വെല്‍ത് മാന്‍ സെറ്റില്‍ വൈകാതെ നടന്‍ ചേരും.
ട്വെല്‍ത് മാന്‍ നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.ബ്രോ ഡാഡിക്ക് ശേഷം മോഹന്‍ലാല്‍ ചെയ്യുന്ന പുതിയ ചിത്രം ഔദ്യോഗികമായി ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 12 വര്‍ഷത്തിനുശേഷം ഷാജി കൈലാസിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന്.ഈ വര്‍ഷം ഒക്ടോബറിലാവും ചിത്രീകരണം തുടങ്ങുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :