മോഹൻലാൽ എത്തി, ഇനി 12ത് മാന്റെ നാളുകൾ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (10:14 IST)

12'ത് മാൻ ചിത്രീകരണം തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടു. ഇതുവരെയും ടീമിനൊപ്പം ചേർന്നിട്ടുണ്ടായിരുന്നില്ല. ബ്രോ ഡാഡി സിനിമയുടെ തിരക്കിലായിരുന്നു അദ്ദേഹം. അണിയറപ്രവർത്തകരും അഭിനേതാക്കളും ഒരുപോലെ കാത്തിരിക്കുകയായിരുന്നു 12'ത് മാൻ സെറ്റിലേക്കുള്ള മോഹൻലാലിൻറെ വരവിനായി. ഇപ്പോഴിതാ മോഹൻലാൽ ജിത്തു ജോസഫ് ടീമിനൊപ്പം ചേർന്നു. നടൻ അനു മോഹൻ ആണ് ഇക്കാര്യം അറിയിച്ചത്.

'അവസാനം, ഏട്ടൻ 12'ത് മാൻ സെറ്റിലെത്തി'-അനു മോഹൻ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
ഉണ്ണിമുകുന്ദൻ, സൈജുകുറുപ്പ് തുടങ്ങിയ താരങ്ങൾ നേരത്തെ തന്നെ ടീമിനൊപ്പം ചേർന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :