അനുബന്ധ വാര്‍ത്തകള്‍
- സിബിഐ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണം: സുപ്രീം കോടതി
- സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഉയര്‍ന്ന ഫീസ്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെകെ ശൈലജ
- തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത് 25338പേര്; ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 468 പേര്‍ക്ക്
- 24 മണിക്കൂറിനിടെ 45,576 പേർക്ക് രോഗബാധ, 48,493 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 90 ലക്ഷത്തിലേയ്ക്ക്
- കൊവിഡ് നിയന്ത്രണം ഒഴിവായി: മലപ്പുറത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാത്രി 10മണിവരെ പ്രവര്‍ത്തിക്കാം
സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കില്ല, അടച്ചിടൽ തുടരാൻ ധാരണ
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട തിയേറ്ററുകൾ തുറക്കാൻ ഇനിയും വൈകും. രോഗവ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. വിവിധ ചലചിത്രസംഘടനകളുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
നേരത്തെ വിവിധ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലും തിയേറ്ററുകൾ തുറക്കേണ്ടതില്ലെന്ന് ധാരണയായിരുന്നു. ഇനി തിയേറ്ററുകൾ തുറക്കുന്ന പക്ഷം കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമെ തുറക്കാനാവു എന്നതാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.അതേസമയം അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒന്നിടവിട്ട സീറ്റിൽ പ്രവേശനം അനുവദിച്ച് തിയേറ്ററുകൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.