നയൻതാരയ്‌ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ, സ്‌പെഷ്യൽ പോസ്റ്റർ പുറത്തിറക്കി 'നിഴൽ' ടീം !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 നവം‌ബര്‍ 2020 (13:03 IST)
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ തൻറെ മുപ്പത്താറാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ആശംസാപ്രവാഹമാണ് താരത്തിന് വന്നുകൊണ്ടിരിക്കുന്നത്.

'നിഴൽ' ടീം നയൻതാരയ്ക്കായി ഒരു സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. പിറന്നാൾ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്റർ മോഹൻലാലാണ് റിലീസ് ചെയ്തത്. നടിക്ക് ആശംസകളും അദ്ദേഹം നേർന്നു. നയൻതാരയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.

ട്വന്റി-20 എന്ന ചിത്രത്തിൻറെ ഒരു ഗാനരംഗത്തിലായിരുന്നു കുഞ്ചാക്കോ ബോബനും നയൻതാരയും അവസാനമായി ഒന്നിച്ചത്. 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമയ്ക്കായി ഇരുവരും ഒന്നിക്കുമ്പോൾ
ആരാധകരും പ്രതീക്ഷയിലാണ്. എറണാകുളത്ത് നിഴലിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഈ ത്രില്ലർ ചിത്രം അപ്പു എൻ ഭട്ടതിരി ആണ് സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :