കഴിവും ആത്മവിശ്വാസ‌വും ഉണ്ടായിരുന്നു, മമ്മൂട്ടിയെ മറികടക്കുന്ന നടനാവാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് ദേവൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 നവം‌ബര്‍ 2020 (14:16 IST)
തനിക്ക് മമ്മൂട്ടിയേക്കാൾ വലിയ സൂപ്പർ താരമാകാൻ സാധിക്കുമായിരുന്നുവെന്ന് നടൻ ദേവൻ. അതിനുള്ള കഴിവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. എന്നാൽ അവസരങ്ങൾ ലഭിച്ചില്ലെന്നും പറഞ്ഞു. റിപ്പോർട്ടർ ടിവിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി വളരെ സെന്റിമെന്റലും ഇമോഷണലുമായതിനാൽ ഇക്കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞിട്ടില്ലെന്നും ദേവൻ പറഞ്ഞു.

ലോകത്തെ മികച്ച പത്ത് മികച്ച നടന്മാരെ തിരഞ്ഞെടുത്താൽ അതിൽ ഒരാൾ മമ്മൂട്ടിയായിരിക്കുമെന്നും ദേവൻ പറഞ്ഞു .
സിനിമാരംഗത്ത് പല സന്ദർഭങ്ങളിലും മമ്മൂട്ടിയും മോഹൻലാലും തന്നെ ഒതുക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :