'അടുത്തവര്‍ഷം പൂരം മനോഹരമായി നടത്തും';ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്തത് അതിനുകൂടി വേണ്ടിയാണെന്ന് സുരേഷ് ഗോപി

Suresh Gopi
Suresh Gopi
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജൂണ്‍ 2024 (09:15 IST)
തൃശ്ശൂരിന്റെ ജനനായകനാണ് സുരേഷ് ഗോപി. കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റ അദ്ദേഹത്തിന് തൃശ്ശൂരിലെ ജനങ്ങളോട് പറയാനുള്ളത് ഒരേ ഒരു കാര്യം.

'തൃശ്ശൂരുകാര്‍ എന്നെ നെഞ്ചിലാണ് ഏറ്റിയത്. തൃശ്ശൂരിലൂടെ കേരളത്തിലേക്ക് ബിജെപിയെ എത്തിച്ച ജനങ്ങള്‍ക്ക് നന്ദി. അടുത്തവര്‍ഷം പൂരം മനോഹരമായി നടത്തും. അതിനു കൂടിയാണ് ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തത്. ഞാനൊരു പൂരപ്രേമിയാണ്.',-സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂരുകാരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

സിനിമ തിരക്കുകള്‍ക്കൊപ്പം തന്നെ കേന്ദ്രമന്ത്രിയുടെ ചുമതലകളും കൃത്യമായി നിര്‍വഹിക്കും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സിനിമ സെറ്റില്‍ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കാനായി ഒരു ഓഫീസ് പ്രവര്‍ത്തിക്കും. രാജ്യസഭയില്‍ ചെയ്ത പോലെ തന്നെ പൊതുപ്രവര്‍ത്തനത്തിന്റെ ശമ്പളം തനിക്ക് വേണ്ടെന്നും വ്യക്തിപരമായ ബാധ്യതകള്‍ നിറവേറ്റാന്‍ സിനിമ എന്ന തൊഴിലിന്റെ ശമ്പളം വേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :