അനുബന്ധ വാര്‍ത്തകള്‍
- 'വിസ്മയം' നീണാള്‍ വാഴട്ടെ; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം
- ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ ലാല്‍, പിറന്നാള്‍ വിശേഷങ്ങള്‍ ഇതാ
- എമ്പുരാന് എന്ന് തുടങ്ങും? മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രതീക്ഷ പങ്കുവെച്ച് പൃഥ്വിരാജ്
- ആറാട്ടിലെ ടീസറിന്റെ ബിജിഎംമിന് നരസിംഹത്തിലെ രംഗങ്ങള്‍, ശ്രദ്ധ നേടി മോഹന്‍ലാലിന്റെ ആക്ഷന്‍ വീഡിയോ
- മരക്കാറായി മോഹന്‍ലാല്‍, പുത്തന്‍ ലൊക്കേഷന്‍ ചിത്രം പുറത്ത്
മലയാളികളുടെ ലാലേട്ടന് ഇന്ന് 61 വയസ്
മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നടന്‍ മോഹന്‍ലാലിന് ഇന്ന് 61-ാം ജന്മദിനം. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.
1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്തേക്ക്. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.