ആറാട്ടിലെ ടീസറിന്റെ ബിജിഎംമിന് നരസിംഹത്തിലെ രംഗങ്ങള്‍, ശ്രദ്ധ നേടി മോഹന്‍ലാലിന്റെ ആക്ഷന്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 മെയ് 2021 (15:07 IST)

മോഹന്‍ലാലിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്. അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആരാധകര്‍ക്ക് ഇടയില്‍ ഇപ്പോഴും ചര്‍ച്ചയാണ് ഈ ടീസറും അതിലെ ബിജിഎം. അതുകൊണ്ടുതന്നെയാണ് ആറാട്ടിലെ ടീസര്‍ ബിജിഎം നരസിംഹത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് ഒരു ഹസ്വ വീഡിയോ പുറത്തുവന്നത്. അമല്‍ മന്മഥന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഓണത്തിന് റിലീസ് ചെയ്യുവാനാണ് പദ്ധതിയിടുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. അടിപൊളി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :