കെ ആര്‍ അനൂപ്|
Last Modified വെള്ളി, 21 മെയ് 2021 (09:04 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലെന്നായ മോഹന്‍ലാലിന്റെ 61-ാം ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകം. സോഷ്യല്‍ മീഡിയയിലൂടെ ആശംസാ പ്രവാഹമാണ് അദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നത്. മോളിവുഡിലെ പ്രിയ താരങ്ങളെല്ലാം ഇതിനകം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. പൃഥ്വിരാജ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിനു പപ്പു തുടങ്ങി നിരവധി താരങ്ങള്‍ ലാലിന് പിറന്നാള്‍ ആശംസകളുമായി നേരത്തെ തന്നെ എത്തി.
'ജന്മദിനാശംസകള്‍ ലാലേട്ടാ. ദി ഗോഡ് ഓഫ് മോളിവുഡ്'-ഉണ്ണിമുകുന്ദന്‍ കുറിച്ചു.
'അന്നും ഇന്നും എന്നും 'വിസ്മയം', നീണാള്‍ വാഴട്ടെ'- മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍ എഴുതി. മഹാമാരി കാലം ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ടാകും എന്ന് പൃഥ്വിരാജും പറഞ്ഞു.