മരക്കാറായി മോഹന്‍ലാല്‍, പുത്തന്‍ ലൊക്കേഷന്‍ ചിത്രം പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 മെയ് 2021 (17:14 IST)

ഇന്ന് (മെയ് 13ന് ) തിയേറ്ററുകളില്‍ എത്താന്‍ തീരുമാനിച്ച ചിത്രങ്ങളിലൊന്നായിരുന്നു മരക്കാര്‍. നിലവിലെ സാഹചര്യം കണക്കിലെടുത്ത് റിലീസ് നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു. മരക്കാറിലെ മോഹന്‍ലാലിന്റെ പുതിയ ലൊക്കേഷന്‍ ചിത്രം പുറത്തുവന്നു. നെഞ്ചില്‍ കൈകള്‍ വെച്ച് ആരെയോ കാതോര്‍ക്കുന്ന ലാലിനെയാണ് ചിത്രത്തില്‍ കാണാനാകുന്നത്.

മാലിക്, തുറമുഖം എന്നീ ചിത്രങ്ങളും ഇതേ ദിവസം (മെയ് 13ന് ) തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. ആരാധകര്‍ക്ക് ഈദ് ആഘോഷിക്കുവാനായി തുറമുഖം ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മാലിക് ടീമില്‍ നിന്നുള്ള പുതിയ അപ്‌ഡേറ്റ് വൈകാതെ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :