എമ്പുരാന്‍ എന്ന് തുടങ്ങും? മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രതീക്ഷ പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 മെയ് 2021 (08:57 IST)

മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളം സിനിമ ലോകം. മോളിവുഡിലെ പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. ആ കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിന്റെ പിറന്നാള്‍ ആശംസ. ലൂസിഫര്‍ ആദ്യദിനത്തില്‍ എടുത്ത ചിത്രം പങ്കു വെച്ചു കൊണ്ടാണ് നടന്റെ കുറിപ്പ്. മാത്രമല്ല എമ്പുരാന്‍ അടുത്തുതന്നെ തുടങ്ങാന്‍ ആകുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

'ലൂസിഫര്‍ ഷൂട്ടിന്റെ ആദ്യ ദിനമായിരുന്നു ഇത്. മഹാമാരി ഇല്ലായിരുന്നെങ്കില്‍, ഞങ്ങള്‍ ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ടിംഗ് നടത്തുമായിരുന്നു. ഉടന്‍ തന്നെ അത് നടക്കുമെന്ന് പ്രതീക്ഷിക്കാം. ഹാപ്പി ബര്‍ത്ത്‌ഡേ അബ്രാം, ഹാപ്പി ബര്‍ത്ത്‌ഡേ സ്റ്റീഫന്‍, ജന്മദിനാശംസകള്‍ ലാലേട്ടാ'- പൃഥ്വിരാജ് കുറിച്ചു.

2022 പകുതിയോടെ എമ്പുരാന്‍ തുടങ്ങാന്‍ ആലോചിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്ന് ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയിട്ടായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :