അനുബന്ധ വാര്‍ത്തകള്‍
- ഇനിയും കാത്തിരിക്കാനാവില്ല, ഡിഫൻസ് അക്കാദമിയിൽ വനിതകൾക്ക് ഉടൻ പ്രവേശനം നൽകണമെന്ന് സുപ്രീം കോടതി
- പരാതിയില്‍ ഉറച്ചുനിന്ന് ജീവനക്കാരി; സസ്പെന്ഷന് ഡിസ്മിസല്‍ ആയി, മാതൃഭൂമിയില്‍ ഇനി വേണുവില്ല, ഒതുക്കിതീര്‍ക്കാനുള്ള ശ്രമങ്ങളും പാളി
- ലൂക്കയുടെ പ്രിയപ്പെട്ട അപ്പാപ്പന്, വീട്ടിലെ സന്തോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെ മരണം; വിതുമ്പി മിയ
- നടി മിയയുടെ അച്ഛന് ജോര്‍ജ് ജോസഫ് അന്തരിച്ചു
- ആന്‍ഡ്രിയ ജെറമിയയുടെ സ്വിമ്മിങ് പൂള് ചിത്രങ്ങള്‍
'മിസ്സ് യു പപ്പാ'; അച്ഛന്റെ ഓര്‍മ്മകളില്‍ നടി മിയ
മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് സെപ്റ്റംബര്‍ 21 നാണ് മരണപ്പെട്ടത്. അച്ഛന്റെ മരിക്കാത്ത ഓര്‍മ്മകളിലാണ് താരം.ബൈബിളിലെ യോഹന്നാന്റെ സുവിശേഷത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് മിയയുടെ കുറിപ്പ്.
'അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍ നിന്നും എടുത്തു കളയില്ല.
പപ്പാ, അങ്ങയുടെ സ്നേഹവും ഓര്‍മകളും ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും ആരും കവര്‍ന്നെടുക്കില്ല. ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്, അതിന് പരിഹാരവുമില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ പപ്പ നല്‍കിയിട്ടുള്ള സ്നേഹത്തിന്റെ ഓര്‍മകളായിരിക്കും ഞങ്ങള്‍ക്ക് കരുത്ത്. മിസ്സ് യു പപ്പാ'- മിയ കുറിച്ചു.