കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (17:02 IST)
നടി മിയയുടെ വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. അമ്മയുടെയും അച്ഛന്റെയും ആദ്യത്തെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ മകന്‍
ലൂക്ക തന്നെയായിരുന്നു താരം. കേക്ക് മുറിച്ചാണ് ഇരുവരും ആഘോഷത്തിന് തുടക്കമിട്ടത്.
മധുരം മകന്റെ നാവില്‍ വെച്ചു കൊടുക്കുന്ന മിയയേയും വീഡിയോയില്‍ കാണാം.
ഒരു വര്‍ഷം കഴിഞ്ഞു, ഇനിയും ഒരുപാട് പോകാനുണ്ടെന്നായിരുന്നു വിവാഹ വാര്‍ഷിക ദിനത്തില്‍ നടി പറഞ്ഞത്. ഭര്‍ത്താവ് അശ്വിനൊപ്പമുളള ഫൊട്ടോയും പങ്കുവെച്ചു.