ബു‌മ്രയെ പിന്തള്ളി ജോ റൂട്ട് ഐസിസി പ്ലെയർ ഓഫ് ദി മന്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (16:41 IST)
കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള ഐസിസിയുടെ പുരസ്‌കാരം ഇംഗ്ലണ്ട് നായകനും സ്റ്റാർ ബാറ്റ്സ്മാനുമായ ജോ റൂട്ടിന്. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര, പാകിസ്താന്റെ യുവ പേസ് സെൻ‌സേഷൻ ഷഹീൻ അഫ്രീദി എന്നിവരെ പിന്തള്ളിയാണ് റൂട്ടിന്റെ നേട്ടം.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും റൂട്ട് സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം പുരസ്‌കാരം സ്വന്തമാക്കുന്നത്.വനിതകളില്‍ അയര്‍ലന്‍ഡിന്റെ ഐമിയര്‍ റിച്ചാര്‍ഡ്സനാണ് പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയത്. വനിതാ ടി20 ലോക കപ്പിന്റെ യൂറോപ്യന്‍ ക്വാളിഫയറിലെ മിന്നുന്ന പ്രകടനമാണ് ഐമിയറെ തുണച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :