അഭിറാം മനോഹർ|
Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (19:11 IST)
യുഎസ് ഓപ്പൺ ടെന്നീസ് ക്വാർട്ടർ ഫൈനൽ വിജയത്തോടെ കലണ്ടർ സ്ലാം നേട്ടത്തിലേക്ക് ഒരുപടി കൂടി കടന്ന് സെർബിയയുടെ നൊവാക് ജോകോവിച്ച്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് ഇറ്റാലിയൻ താരം മാറ്റിയോ ബെരെറ്റിനിയെ ജോക്കോ വീഴ്‌ത്തിയത്. സ്‌കോര്‍: 5-7, 6-2, 6-2, 6-3.
യുഎസ് ഓപ്പൺ സ്വന്തമാക്കുകയാണെങ്കിൽ കലണ്ടർ സ്ലാമിനൊപ്പം ഏറ്റവും കൂടുതൽ ഗ്രാൻഡ്‌സ്ലാമുകൾ നേടുന്ന താരമെന്ന റെക്കോഡും ജോക്കോവിച്ച് തന്റെ പേരിൽ കൂട്ടിചേക്കും. 20 ഗ്രാൻഡ് സ്ലാമുകളുമായി ഫെഡററും നദാലുമാണ് ജോക്കോവിച്ചിന് ഒപ്പമുള്ളത്. ഒളിമ്പിക്‌സിൽ പരാജയപ്പെടുത്തിയ അലക്‌സാണ്ടര്‍ സവരേവാണ് സെമിയില്‍ ജോക്കോയുടെ എതിരാളി.