നടനും എംഎൽഎയുമായ മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹമോചനം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മേതിൽ ദേവിക തന്നെയായിരുന്നു വിവാഹമോചനം നടത്തുന്ന വാർത്ത മാധ്യമങ്ങളെ അറിയിച്ചത്. പരസ്‌പരമായ പഴിചാരലുകൾ ഇല്ലാതെയുള്ള മേതിൽ ദേവികയുടെ സമീപനത്തെ ഒട്ടേറെ പേർ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ദേവിക. മീഡിയവണ്ണുമായുള്ള അഭിമുഖത്തിലാണ് മേതിൽ ദേവിക വിവാഹമോചനത്തെ പറ്റി പ്രതികരിച്ചത്. ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നെ മാറ്റമില്ല. എന്നാല്‍ ഒരു തീരുമാനമെടുക്കുകയെന്നതാണ്...