സമൂഹമാധ്യമങ്ങളിലെ പേരിൽ നിന്നും ധനുഷ് എടുത്തുമാറ്റി ഐ‌ശ്വര്യ രജനീകാന്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (14:12 IST)
സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ നിന്നും ധനുഷ് എടുത്തുമാ‌റ്റി രജനീകാന്ത്. കഴിഞ്ഞ ജനുവരിയിലായിരുന്നു നടൻ ധനുഷും ഐശ്വര്യയും തമ്മിൽ വിവാഹബന്ധം വേർപെടുത്തുവെന്ന് അറിയിച്ചത്. വേർപിരിഞ്ഞ് താമസിക്കുകയായിരുന്നെങ്കിലും ഐശ്വര്യയുടെ പേരിനൊപ്പം രജനീകാന്ത് ധനുഷ് എന്ന് ചേർത്തിരുന്നു. 18 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്.

ജനുവരി 17നാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഇരുവരും ഇക്കാര്യം അറിയിച്ചത്തങ്ങളുടെ തീരുമാനത്തെ മാനിക്കണമെന്നും അവശ്യം വേണ്ട സ്വകാര്യത നല്‍കണമെന്നും അതേ കുറിപ്പില്‍ ഇരുവരും അഭ്യര്‍ഥിച്ചിരുന്നു. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലുമാണ് ഐശ്വര്യ പേരിൽ മാറ്റം വരുത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :