ആർഎസ്എസ്സിനെ പറ്റിയുള്ള തിരക്കഥ വായിച്ചു, ഒരുപാട് കരഞ്ഞെന്ന് രാജമൗലി

അഭിറാം മനോഹർ| Last Modified വെള്ളി, 17 ഫെബ്രുവരി 2023 (19:59 IST)
ബാഹുബലി, ആർആർആർ എന്നീ സിനിമകളിലൂടെ ലോകമെങ്ങും ശ്രദ്ധനേടിയ സംവിധായകനാണ് എസ് എസ് രാജമൗലി. ഗോൾഡൻ ഗ്ലോബിൽ ആർആർആർ തിളങ്ങിയപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടാൻ സംവിധായകനായി. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി,ആർആർആർ എന്നീ സിനിമകൾക്ക് തിരക്കഥ ഒരുക്കിയത് താരത്തിൻ്റെ അച്ഛനായ വിജയേന്ദ്ര പ്രസാദായിരുന്നു.

നിലവിൽ ആർഎസ്എസ്സിനെ പറ്റിയുള്ള ഒരു തിരക്കഥ എഴുതികൊണ്ടിരിക്കുകയാണ് വിജയേന്ദ്രപ്രസാദ്. ഈ തിരക്കഥയെ പറ്റി രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആർഎസ്എസ്സിനെ പറ്റിയുള്ള തിരക്കഥ വായിച്ച് താൻ പല തവണ കരഞ്ഞതായാണ് രാജമൗലി പറയുന്നത്. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലിയുടെ തുറന്ന് പറച്ചിൽ.

ആർഎസ്എസ് എന്ന സംഘടനയെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ആർഎസ്എസ്സിനെ പറ്റി എനിക്ക് അത്ര അറിവില്ല. ആർഎസ്എസ് എങ്ങനെ രൂപപ്പെട്ടു, അവർ എങ്ങനെ വികസിച്ചു എന്നൊന്നും എനിക്കറിയില്ല. പക്ഷേ അച്ഛൻ ആർഎസ്എസ്സിനെ പറ്റി എഴുതുന്ന തിരക്കഥ ഞാൻ വായിച്ച് ആവേശഭരിതനാണ്. ആ തിരക്കഥ വായിച്ച് പലതവണ ഞാൻ കരഞ്ഞു. ഞാൻ ഈ പറയുന്നതിനോടെ കഥയുടെ ചരിത്രഭാഗവുമായി ബന്ധമില്ല. ഞാൻ വായിച്ച തിരക്കഥ വളരെ വൈകാരികവും മികച്ചതുമായിരുന്നു. അത് സമൂഹത്തെ പറ്റി എന്താണ് സൂചിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. രാജമൗലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :