1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Marakkar Arabikadalinte Simham new stills

മരക്കാർ പുതിയ സ്റ്റിൽ പുറത്ത്, മോഹൻലാലിൻറെ വീരനായകൻ റിലീസ് എന്ന് ?

മോഹൻലാൽ
മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ഇതുവരെ നിർമ്മിച്ചതിൽ സാങ്കേതികത്തികവാർന്ന ചിത്രമാണ് ഇതെന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞിട്ടുള്ളത്. നൂറുകോടി ബജറ്റിൽ നിർമ്മിച്ച ചിത്രം മാർച്ച് 26നായിരുന്നു റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിവച്ചിരിക്കുകയാണ്
 
സുനിൽ ഷെട്ടി, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, അശോക് സെൽവൻ, പ്രഭു, മുകേഷ്, സുഹാസിനി മണിരത്നം, സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൻറെ ഭാഗമാണ്.
 
 ആശീർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടൈൻമെന്റും സംയുക്തമായി ഈ മെഗാ ബജറ്റ് ചിത്രം നിർമ്മിക്കുന്നു.
About Writer
കെ ആർ അനൂപ്
അടുത്ത ലേഖനം
നടി നിക്കി ഗല്‍റാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു