ദേവാസുരത്തിൻറെ കഥ പറയാനെത്തിയ രഞ്ജിത്തിനോട് മോഹൻലാൽ പറഞ്ഞു - 2 വർഷത്തേക്ക് ഡേറ്റില്ല !

ജോൺസി ഫെലിക്‌സ്| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2020 (21:18 IST)
വമ്പൻ ഹിറ്റുകൾ പലപ്പോഴും യാദൃശ്ചികമായി സംഭവിക്കുന്നതാണ്. മോഹൻലാലിൻറെ ബ്രഹ്‌മാണ്ഡഹിറ്റായ ദേവാസുരവും അങ്ങനെ തന്നെ. ആദ്യം ഈ സിനിമയുടെ തിരക്കഥ കേട്ടപ്പോൾ മുരളിയെ നായകനാക്കാം എന്നാണ് ഐ വി ശശി ചിന്തിച്ചത്. എന്നാൽ നിർമ്മാതാവ് വി ബി കെ മേനോനാണ് ഈ കഥ ചെയ്‌താൽ ഗംഭീരമായിരിക്കും എന്ന അഭിപ്രായപ്പെട്ടത്.

എന്നാൽ മോഹൻലാലിനോട് കഥ പറയാനെത്തിയ രഞ്ജിത്തിനോടും ഐ വി ശശിയോടും തനിക്ക് അടുത്ത രണ്ടുവർഷത്തേക്ക് ഡേറ്റില്ല എന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു. എന്തായാലും രഞ്ജിത്ത് കഥ പറയാനാരംഭിച്ചു. പറഞ്ഞുതീർന്നപ്പോഴേക്കും മോഹൻലാൽ തന്റെ തീരുമാനം മാറ്റിയിരുന്നു. ഉടൻ ചെയ്യാനിരുന്ന രണ്ടുസിനിമകൾ മാറ്റിവച്ച് 'ദേവാസുരം' ആരംഭിക്കാൻ മോഹൻലാൽ നിർദ്ദേശം നൽകി !ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :