മോഹൻലാലിൻറെ കൂടെ അഭിനയിക്കുമ്പോൾ ആവേശം കൂടുമെന്ന് തൃഷ

കെ ആർ അനൂപ്| Last Updated: വ്യാഴം, 13 ഓഗസ്റ്റ് 2020 (17:22 IST)
നടി മോഹൻലാലിനോടൊപ്പം അഭിനയിക്കുന്ന ചിത്രമാണ് റാം. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ മോഹൻലാലിൻറെ കൂടെ അഭിനയിക്കാൻ സാധിച്ചതിൻറെ സന്തോഷത്തെക്കുറിച്ച് പറയുകയാണ് തൃഷ.

തൻറെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു മോഹൻലാലിനൊപ്പം അഭിനയിക്കണമെന്നത് എന്നാണ് തൃഷ പറയുന്നത്. മാത്രമല്ല അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായതിൽ താൻ എക്സൈറ്റഡ് ആണെന്നും തൃഷ പറഞ്ഞു. എപ്പോൾ കണ്ടാലും എന്നാണ് നമ്മള്‍ ഒരുമിച്ച് അഭിനയിക്കുക എന്ന് ചോദിക്കാറുണ്ടായിരുന്നു. മോഹൻലാലിൻറെ ഒപ്പമാകുമ്പോള്‍ ആവേശം കൂടുമെന്നും തൃഷ പറഞ്ഞു.

നിവിൻ പോളി നായകനായി എത്തിയ ഹേയ് ജൂഡ് എന്ന സിനിമയിലാണ് തൃഷ മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്. റാം നടിയുടെ രണ്ടാമത്തെ മലയാള സിനിമയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :