1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. marakkar arabikadalinte simham

മരക്കാര്‍ എനിക്ക് ഒരു സിനിമ മാത്രമല്ല, അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റിയുട്ടായായിരുന്നു:ഹരീഷ് പേരടി

hareesh peradi
മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസിന് മൂന്ന് ദിവസങ്ങള്‍. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. അതിന്റെ ആവേശത്തിലാണ് നടന്‍ ഹരീഷ് പേരടിയും. മരക്കാര്‍ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍.
 
 ഹരീഷ് പേരടിയുടെ കുറിപ്പ്
 
ഉള്ള് തുറന്ന് ഉറക്കെ ചിരിക്കുന്ന,മുഴുവന്‍ സമയവും സിനിമയെ സ്വപ്നം കാണുന്ന ഇന്ത്യ കണ്ട വലിയ സംവിധായകന്‍ കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് എനിക്കയ്ച്ചുതന്ന വാക്കുകള്‍ ...മര്‍ക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി...പക്ഷെ ഈ വലിയ കലാകാരന്റെ വാക്കുകള്‍ എന്റെ ജീവിതകാല സമ്പാദ്യമാണ്...നിരവധി തവണ കഥാപാത്രങ്ങളുടെ മനസ്സ് നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയ മികവ് ഞാന്‍ മലയാളികളോട് പറയേണ്ട ആവിശ്യമില്ല...

പക്ഷെ സിനിമ ഒന്നിച്ച് കളിച്ചുവളര്‍ന്ന,തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള ഇവര്‍..പരസ്പ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു...മരക്കാര്‍ എനിക്ക് ഒരു സിനിമ മാത്രമല്ല...എന്റെ അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് കൂടെയായിരുന്നു...പ്രിയേട്ടാ..ലാലേട്ടാ..സ്‌നേഹം മാത്രം...
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഷൂട്ടിങ് തിരക്ക്; കത്രീന കൈഫിന്റെ കല്യാണം കൂടാന്‍ മമ്മൂട്ടി പോകില്ല !