തരംഗമായി മരക്കാര്‍ ടീസറുകള്‍, 1 മില്യണ്‍ കാഴ്ചക്കാര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (10:39 IST)

മരക്കാര്‍ ടീസറുകള്‍ യൂട്യൂബില്‍ തരംഗമാകുകയാണ്. രണ്ടാമത്തെ ടീസറും ഒരു മില്യണ്‍ കാഴ്ചക്കാര്‍ പിന്നിട്ടു. ഇനിയുള്ള ദിവസങ്ങളിലും ടീസറുകള്‍ പുറത്തിറങ്ങും. വലിയ ദിവസം അടുത്തുവെന്നും മരക്കാര്‍ ഡിസംബര്‍ 2 ന് തിയേറ്ററുകളില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ കുറിച്ചു.
പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.

സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :