അനുബന്ധ വാര്‍ത്തകള്‍
- ഒമക്രോണ്‍ വൈറസ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയാല്‍ നടപടി
- ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍; അതീവ ജാഗ്രത
- ഒമിക്രോൺ ആശങ്ക: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ
- തിയറ്ററുകള്‍ പൂരപ്പറമ്പാകും ! ഉദ്വേഗം ജനിപ്പിച്ച് അജഗജാന്തരം ട്രെയ്ലര്, കാഴ്ചക്കാരുടെ എണ്ണം ഒന്‍പത് ലക്ഷത്തിലേക്ക്
- ഒമിക്രോൺ ജാഗ്രതയിൽ ലോകം, ജർമനിയിലും ബ്രിട്ടനിലും ഇറ്റലിയിലും രോഗം സ്ഥിരീകരിച്ചു
അത് ഗണപതിയല്ല, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രിയദര്ശന്
മലയാളക്കര ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയ്ക്കെതിരെ ഇടയ്ക്കുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പ്രിയദര്ശന്.
ട്രെയിലര്‍ പുറത്ത് വന്നതോടെ മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചുവെച്ചിരിക്കുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അത് ഗണപതി ആണോ. അതിനുള്ള ഉത്തരം പ്രിയദര്ശന് നല്കുന്നു.
അത് ഗണപതിയല്ല, സാമൂതിരിയുടെ കൊടിയടയാളമായ ആനയാണെന്ന് പ്രിയദര്ശന് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേര്‍ന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയതെന്നും അതുകൊണ്ടാണ് മരക്കാരുടെ മുഖത്ത് ആന വന്നതെന്ന് അദ്ദേഹം പറയുന്നു.
അതുപോലും തിരിച്ചറിയാനുള്ള ചരിത്രബോധം ഇന്ന് പലര്‍ക്കും ഇല്ലെന്ന് സംവിധായകന് കൂട്ടിച്ചേര്‍ത്തു.