അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം,ജന്മസിദ്ധമായ സ്വഭാവലാളിത്യം, മഞ്ജുവിനെ കുറിച്ച് സംവിധായകന്‍ ജിസ് ജോയ്
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ ജിസ് ജോയ്.
'പ്രിയപ്പെട്ട മഞ്ജുവിന് .. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു ഓരോ ദിവസവും , സ്വയം fine tuned ആവുകയാണ്.. അഭിനയത്തോടുള്ള അടങ്ങാത്ത passion കൊണ്ടും ജന്മസിദ്ധമായ സ്വഭാവലാളിത്യം കൊണ്ടും.. ചുറ്റിനുമുള്ളവര്‍ക്ക് ഒരു കുഞ്ഞു തണലെങ്കിലും തീര്‍ക്കുന്ന ശാന്തമായ പരിസരമാണ് മഞ്ജു. എന്നും അങ്ങനെ ആയിരിക്കട്ടെ.. പ്രാര്‍ത്ഥനകള്‍'-ജിസ് ജോയ് കുറിച്ചു.
പിറന്നാള്‍ ആശംസകളുമായി സിനിമാലോകം. 10 സെപ്റ്റംബര്‍ 1978ന് ജനിച്ച താരത്തിന് 44 വയസ്സ് പ്രായമുണ്ട്.