'പുഷ്പ 2' റിലീസ് വൈകും? ഇത്തവണ ഫഹദ് തകര്‍ക്കും,ജൂലൈയില്‍ ചിത്രീകരണം തുടങ്ങില്ല

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 ജൂണ്‍ 2022 (11:55 IST)
പുഷ്പ ആദ്യഭാഗത്തില്‍ ഫഹദിനെ കൂടുതല്‍ സ്‌ക്രീനില്‍ കണ്ടില്ലെന്ന് ആയിരുന്നു ആരാധകരുടെ പരാതി. അത് തീര്‍ക്കാന്‍ രണ്ടാംഭാഗത്തില്‍ ഫഹദ് നിറഞ്ഞു നില്‍ക്കുമെന്നാണ് സിനിമാപ്രേമികളുടെ കണക്കുകൂട്ടല്‍. പുഷ്പ 2ന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഒരു മാസം കൂടി സമയം എടുത്ത് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.അതിനാല്‍ തന്നെ ഓഗസ്റ്റിലാകും 'പുഷ്പ: ദി റൂളി'ന്റെ ഷൂട്ടിംഗ് തുടങ്ങുക.


തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം ആരംഭിച്ച് രണ്ടു മാസത്തിനുള്ളില്‍ തന്നെ സിനിമ തിയേറ്ററുകളില്‍ എത്തിക്കാനാകും എന്നാണ് നിര്‍മാതാക്കള്‍ വിചാരിക്കുന്നത്.

2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഡിംസബര്‍ 17 നാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷപ റിലീസ് ചെയ്തത്. ഇത്തവണ സിനിമയിലെ ഡയലോഗുകള്‍ക്ക് സംവിധായകന്‍ സുകുമാര്‍ പ്രത്യേകം പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് വിവരം. അദ്ദേഹം സ്‌ക്രിപ്റ്റിന്റെ ജോലികളിലാണ്.


അല്ലു അര്‍ജുന്റെ നായികയായി എത്തിയത് രശ്മിക മന്ദാനയാണ്. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് തുടങ്ങിയവരായിരുന്നു പുഷ്പയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :