ആടിപ്പാടി മോഹന്‍ലാല്‍,ആയിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഗാനരംഗം, മലൈക്കോട്ടൈ വാലിബന്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (15:11 IST)
'മലൈക്കോട്ടൈ വാലിബന്‍' ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ആണ് പുറത്തുവന്നത്.

ആയിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിച്ചു. മോഹന്‍ലാല്‍ പാടി അഭിനയിക്കുന്ന രംഗമാണ് ഇത്. ചിത്രീകരണം പുലര്‍ച്ചെ നാലുവരെ നീണ്ടു പോയിരുന്നു.

1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന്‍ പറയുന്നത്. ജനുവരി 18ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ചിരുന്നു.മറാഠി നടി സൊണാലി കുല്‍ക്കര്‍ണി,ഹരീഷ് പേരടി തുടങ്ങിയവരാണ് പ്രധാന മറ്റ് വേഷങ്ങളില്‍ എത്തുന്നത്.


ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :