അനുബന്ധ വാര്‍ത്തകള്‍
- മ്യാവു വിന്റെ ആദ്യ ടീസര്‍ റിലീസായ ദിവസം ഇബ്രാഹിം പോയി, ഒരു മഹാരോഗത്തിന് ചികിത്സയിലായിരുന്നു, ആ അറബ് മനുഷ്യനെ ഓര്‍ത്ത് ലാല്‍ ജോസ്
- ലാല്‍ജോസിന്റെ 'മ്യാവു' റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക്
- ലാല്‍ ജോസിന്റെ 'മ്യാവൂ' റിലീസിനൊരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ
- ദീപാവലിക്ക് 3 വമ്പന്‍ റിലീസുകള്‍, പുതിയ പ്രതീക്ഷകളില്‍ സിനിമാലോകം
- അച്ഛനും അമ്മയുടെയും വിവാഹ വാര്‍ഷികം, ആഘോഷമാക്കി നടി മംത മോഹന്‍ദാസ്
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടി മംമ്ത മോഹന്‍ദാസിന്റെ പ്രായം അറിയുമോ?
മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്‌നേഹം പിടിച്ചുപറ്റിയ അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. മികച്ച ഗായിക കൂടിയാണ് മംമ്ത. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 നവംബര്‍ 14 നാണ് മംമ്ത ജനിച്ചത്. തന്റെ 37-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്ത അഭിനയിച്ചിട്ടുണ്ട്.
2005 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയാണ് മംമ്തയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മംമ്ത അഭിനയിച്ചിട്ടുണ്ട്. ലങ്ക, മധുചന്ദ്രലേഖ, ബാബ കല്ല്യാണി, കഥ തുടരുന്നു, അന്‍വര്‍, ജവാന്‍ ഓഫ് വെള്ളിമല, അരികെ, മൈ ബോസ്, സെല്ലുലോയ്ഡ്, ടു കണ്ട്രീസ് തുടങ്ങിയവയാണ് മംമ്തയുടെ ശ്രദ്ധേയമായ സിനിമകള്‍.