അനുബന്ധ വാര്‍ത്തകള്‍
- സകുടുംബം ദുല്‍ഖര്‍ സല്മാന്; മാലാഖയെ പോലെ തിളങ്ങി മറിയവും അമാലും, ചിത്രങ്ങള്‍ കാണാം
- അവതാർ ആദ്യ ഭാഗം ചെയ്യുമ്പോൾ വയസ്സ് 30, ഇപ്പോൾ 40 ആകുന്നു: നായകൻ പറയുന്നു
- സ്ത്രീകള്‍ക്ക് ഇപ്പോള്‍ സ്വയം ഇരയാകാന്‍ വലിയ താല്പര്യമാണ്; വിവാദ പരാമര്‍ശവുമായി മമ്ത മോഹന്‍ദാസ്
- മുഖത്ത് ചോരപ്പാട്, കൈയിൽ ചായ: ത്രില്ലറുമായി ഐശ്വര്യ രാജേഷ്
- 2019 മുതൽ പ്രണയാഭ്യർഥനയുമായി ശല്യം ചെയ്യുന്നു, ഫോൺ, സമൂഹമാധ്യമങ്ങൾ,ബന്ധുക്കൾ,സുഹൃത്തുക്കൾ വഴി സമീപിച്ചു: മഞ്ജു വാര്യർ
മറിയത്തെ ചേര്‍ത്തുപിടിച്ച് ഉപ്പൂപ്പ; മമ്മൂട്ടിയും പേരക്കുട്ടിയും സൂപ്പറെന്ന് സോഷ്യല്‍ മീഡിയ
ചെറുമകളെ ചേര്‍ത്തുപിടിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. മകന് ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയത്തോടൊപ്പമുള്ള ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
മറിയത്തിന്റെ അഞ്ചാം പിറന്നാളായിരുന്നു ഇന്നലെ. ചെറുമകള്‍ക്ക് ജന്മദിനാശംസകള് നേര്‍ന്നാണ് മമ്മൂട്ടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
'എന്റെ മാലാഖ ഇന്ന് അഞ്ചാം വയസ്സിലേക്ക്' എന്ന ക്യാപ്ഷനാണ് മമ്മൂട്ടി ചിത്രത്തിനു നല്‍കിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലായി.
ഇതിനോടകം ആറര ലക്ഷത്തില്‍ അധികം പേര് ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും പേരക്കുട്ടിയും ഒന്നിച്ചുള്ള ചിത്രം എന്തൊരു ക്യൂട്ട് ആണെന്നാണ് ആരാധകരുടെ കമന്റ്.