2019 മുതൽ പ്രണയാഭ്യർഥനയുമായി ശല്യം ചെയ്യുന്നു, ഫോൺ, സമൂഹമാധ്യമങ്ങൾ,ബന്ധുക്കൾ,സുഹൃത്തുക്കൾ വഴി സമീപിച്ചു: മഞ്ജു വാര്യർ

അഭിറാം മനോഹർ| Last Modified വ്യാഴം, 5 മെയ് 2022 (17:38 IST)
രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സനൽ കുമാർ ശശിധരൻ എന്തുകൊണ്ട് മഞ്ജുവാര്യരെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു എന്നതിന്റെ ആകാംക്ഷയിലായിരുന്നു ആരാധകരും സിനിമാ ലോകവും. മഞ്ജുവിന്റെ ജീവന് ഭീഷണിയുള്ളതായും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജുവാര്യരെന്നും ശശിധരൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിലും മഞ്ജു പ്രതികരിച്ചിരുന്നില്ല.

എന്നാൽ തുടർച്ചയായ പോസ്റ്റുകൾക്കൊടുവിൽ സനൽകുമാർ ശശിധരനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ.എളമക്കര പൊലീസ് സ്റ്റേഷനിൽ ഇന്നലെയാണ് താരം പരാതി നൽകിയത്. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നവെന്നാണ് പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തിയതായും പരാതിയിൽ പറയുന്നു.

പ്രണയാഭ്യർഥന നിരസിച്ചതോടെ പിന്തുടർന്ന് ശല്യം ചെയ്യുന്നതായാണ് മഞ്ജുവിന്റെ പരാതി. ഇരുവരും ഒന്നിച്ച് പ്രവർത്തിച്ച സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം.ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളാണ് സനലിനെതിരെയുള്ളത്.ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക (Stalking) എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടിരിക്കുന്ന കു‌റ്റം, ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :