അനുബന്ധ വാര്‍ത്തകള്‍
- ലോകവ്യാപകമായി 25,000 ഷോകൾ, കേരളത്തിൽ മാത്രം 16,000 ഷോകൾ പൂർത്തിയാക്കി മധുരരാജ; മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം
- പപ്പുസീബ്രയെ ഓർക്കുന്നില്ലേ? പപ്പു ഇനി 3D ആനിമേഷൻ രൂപത്തില്‍; സ്വിച്ച് ഓൺ ചെയ്യുന്നത് മമ്മൂട്ടി !
- എന്റെ യഥാര്‍ത്ഥ ബിഗ് ബ്രദര്‍ മമ്മുക്കയാണ് - സംവിധായകന് സിദ്ദിക്ക് !
- ‘’അഭിനയ മോഹം കൊണ്ടാണ് സാർ,ഞാനും കൂടി നിന്നോട്ടെ’’; താന്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി
- മമ്മൂട്ടിയുടെ ‘മിനിസ്റ്റര്‍ രാജ’, കൂടുതല്‍ വിവരങ്ങള്‍ ഇതാ...
മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു, ഇതൊരു പൊലീസ് കഥ !
രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി ആത്മാവ് പകര്‍ന്നിട്ടുണ്ട്. വല്യേട്ടനും ജോണി വാക്കറും പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവും നസ്രാണിയും കടല്‍ കടന്നൊരു മാത്തുക്കുട്ടിയും പുത്തന്‍പണവും കയ്യൊപ്പുമൊക്കെ അവയില്‍ ചിലതുമാത്രം. ഇപ്പോഴിതാ, രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു.
എന്നാല്‍ തിരക്കഥാകൃത്തിന്റെയോ സംവിധായകന്റെയോ ഒന്നും റോളല്ല പുതിയ ചിത്രത്തില്‍ രഞ്ജിത്തിനുള്ളത്. മമ്മൂട്ടിക്കൊപ്പം അഭിനേതാവായി എത്തുകയാണ് രഞ്ജിത്. ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ‘ഉണ്ട’ എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് രഞ്ജിത് അവതരിപ്പിക്കുന്നത്.
സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് ഉണ്ടയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയില്‍ രഞ്ജിത്തിന്റെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. ചിത്രം ഈദ് റിലീസാണ്.
കൂടെ, ഗുല്‍മോഹര്‍, അന്നയും റസൂലും തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ രഞ്ജിത് അവതരിപ്പിച്ചിട്ടുണ്ട്.