എന്‍റെ യഥാര്‍ത്ഥ ബിഗ് ബ്രദര്‍ മമ്മുക്കയാണ് - സംവിധായകന്‍ സിദ്ദിക്ക് !

മമ്മൂട്ടി, ഫാസില്‍, സിദ്ദിക്ക്, മോഹന്‍ലാല്‍, ബിഗ് ബ്രദര്‍, Mammootty, Fazil, Siddiq, Mohanlal, Big Brother
Last Updated: വെള്ളി, 10 മെയ് 2019 (12:43 IST)
മോഹന്‍ലാലിനെ നായകനാക്കി ‘ബിഗ് ബ്രദര്‍’ എന്ന സിനിമ സംവിധാനം ചെയ്യുന്നതിന്‍റെ തിരക്കിലാണ് സംവിധായകന്‍ സിദ്ദിക്ക്. 25 കോടിയോളം ചെലവില്‍ സിദ്ദിക്ക് തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സിദ്ദിക്ക് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബിഗ് ബ്രദര്‍.

എന്നാല്‍ തനിക്ക് സിനിമയിലും ജീവിതത്തിലും യഥാര്‍ത്ഥ ബിഗ് ബ്രദര്‍ സ്ഥാനത്ത് മമ്മൂട്ടിയാണുള്ളതെന്ന് സിദ്ദിക്ക് പറയുന്നു. “സിനിമ അല്ലാതെയുള്ള കാര്യങ്ങളില്‍ പോലും മമ്മുക്ക എനിക്ക് ബിഗ് ബ്രദറാണ്. എന്‍റെ വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങിച്ചതില്‍ പോലും മമ്മുക്കയുടെ ഒരു സ്വാധീനമുണ്ട്. തൊട്ടടുത്തുള്ള സ്ഥലം മമ്മുക്കയാണ് വാങ്ങിച്ചത്. അങ്ങനെ എന്‍റെ എല്ലാ നല്ല കാര്യങ്ങളിലും മമ്മുക്കയ്ക്ക് താല്‍പ്പര്യമുണ്ട്” - കൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ സിദ്ദിക്ക് പറയുന്നു.

“സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് തന്നെ ആശ്രയിച്ചു ജീവിക്കുന്നവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ആളായിരിക്കുമല്ലോ ബിഗ് ബ്രദര്‍. പുതിയ സിനിമയുടെ മറ്റൊരു വേര്‍ഷനായിരുന്നു ഹിറ്റ്‌ലര്‍ മാധവന്‍‌കുട്ടി” - സിദ്ദിക്ക് വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :