മമ്മൂട്ടിയുടെ ‘മിനിസ്റ്റര്‍ രാജ’, കൂടുതല്‍ വിവരങ്ങള്‍ ഇതാ...

മമ്മൂട്ടി, മിനിസ്റ്റര്‍ രാജ, വൈശാഖ്, ഉദയ്കൃഷ്ണ, മധുര രാജ, Mammootty, Minister Raja, Vysakh, Udaykrishna, Madhura Raja
Last Modified വ്യാഴം, 9 മെയ് 2019 (13:29 IST)
മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ‘മിനിസ്റ്റര്‍ രാജ’ എന്ന് പേരിട്ടു. തിരക്കഥയെഴുതുന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് പ്ലാന്‍ ചെയ്യുകയാണ്. പോക്കിരിരാജ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് മിനിസ്റ്റര്‍ രാജ. ഈ സിനിമയുടെ ആദ്യ സൂചന ‘മധുരരാജ’യുടെ ക്ലൈമാക്സിലാണ് അവതരിപ്പിച്ചത്. ഉദയ്കൃഷ്ണ തന്നെയാണ് മിനിസ്റ്റര്‍ രാജയ്ക്കും തിരക്കഥയെഴുതുന്നത്.

എന്നാല്‍ ഉടന്‍ തന്നെ മൂന്നാം ഭാഗം കൊണ്ടുവരേണ്ട എന്ന അഭിപ്രായം മമ്മൂട്ടിക്കും അണിയപ്രവര്‍ത്തകര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ചിത്രം മതിയായ ഇടവേളയ്ക്ക് ശേഷമായിരിക്കും. അടുത്ത വര്‍ഷം ജോലികള്‍ തുടങ്ങുകയും 2021 മധ്യത്തോടെ പുറത്തിറങ്ങുകയും ചെയ്യുന്ന രീതിയില്‍ ആയിരിക്കും മിനിസ്റ്റര്‍ രാജ പ്ലാന്‍ ചെയ്യുന്നത്.

ഒരു വലിയ കൊമേഴ്സ്യല്‍ പാക്കേജ് എന്ന നിലയില്‍ മിനിസ്റ്റര്‍ രാജ കൂടുതല്‍ താരസമ്പന്നവും നൃത്തവും ആക്ഷനും എല്ലാം ചേര്‍ന്നതായിരിക്കും. ചിത്രത്തിന്‍റെ കഥ ഉദയ്കൃഷ്ണ ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ തിരക്കഥ ആവശ്യത്തിന് സമയമെടുത്ത് പൂര്‍ത്തിയാക്കിയ ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് വൈശാഖും കൂട്ടരും തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു.

രാജ എന്ന കഥാപാത്രം കേരളത്തിലെ ഒരു പ്രധാനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി മാറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരിക്കും മിനിസ്റ്റര്‍ രാജയുടെ പ്രമേയം. എന്നാല്‍ ഈ സിനിമയ്ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ നെല്‍‌സണ്‍ ഐപ്പിന് പദ്ധതിയുണ്ടെന്നും അറിയുന്നു. ഉദയ്കൃഷ്ണ തന്നെയായിരിക്കും ആ സിനിമയും എഴുതുന്നത്. വൈശാഖ് ആകട്ടെ ഉദയന്‍റെ തന്നെ തിരക്കഥയില്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

അടുത്ത ആളുടെ കൈയിലും കുരുക്ക് വീഴാന്‍ സമയമായി; ഹണി ...

അടുത്ത ആളുടെ കൈയിലും കുരുക്ക് വീഴാന്‍ സമയമായി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു സാധ്യത
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും

എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകണം; ...

എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകണം; ഓരോ വര്‍ഷവും 3500ലധികം പുസ്തകങ്ങള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നെന്ന് അശോകന്‍ ചരുവില്‍
ഓരോ വര്‍ഷവും എണ്ണമറ്റ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നതിലും അവയുടെ വില്പനച്ചുമതല ...

റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ...

റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു
റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു. യുക്രൈനില്‍ ...

പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി ...

പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു
പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു. എംഎല്‍എ സ്ഥാനം ...

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന ...

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
പട്ടിക്കാട് ചുങ്കത്ത് ഷാജന്‍ - സിജി ദമ്പതികളുടെ മകള്‍ അലീന (16) യാണു ആദ്യം മരിച്ചത്