അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ റോഷാക്ക് തിയേറ്ററുകളിലേക്ക്: റിലീസ് പ്രഖ്യാപിച്ചു
- ഈ വർഷം കൂടി മാത്രമെ മുപ്പതുകാരിയായി നിൽക്കാൻ പറ്റു: നാൽപ്പതിൻ്റെ പടിവാതിലിൽ റിമി ടോമി
- നമ്പിയാവാൻ വലിയ വയർ വേണ്ടിയിരുന്നു, എനിക്ക് മാത്രമായി മണിരത്നം റൂമിലേക്ക് ബിയർ കൊടുത്തുവിടും :ജയറാം
- 'പൊന്നിയിന്‍ സെല്വന്' വന്നിട്ടും 'പത്തൊമ്പതാം നൂറ്റാണ്ട്' പോയിട്ടില്ല ! 25 ദിനങ്ങള്‍ പിന്നിട്ട് സിജു വില്‍സണ്‍ പടം
- 'തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിച്ചു'; ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക
Rorschach release date: മമ്മൂട്ടിയുടെ റോഷാക്ക് വരുന്നു ! റിലീസ് തിയതി പ്രഖ്യാപിച്ചു
റോഷാക്കിലെ നായകന് ഒരു സൈക്കോ ഒന്നും അല്ലെന്നാണ് മമ്മൂട്ടി പറയുന്നത്
Rorschach release date: മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് അടുത്ത ആഴ്ച റിലീസ് ചെയ്യും. ചിത്രത്തിനു യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് റിലീസ് ചെയ്യുക. വേള്‍ഡ് വൈഡായാണ് റോഷാക്ക് എത്തുക. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ആദ്യത്തെ റിലീസ് ആണ് റോഷാക്ക്.
റോഷാക്ക് ഒരു സൈക്കോപാത്തിന്റെ കഥ പറയുന്ന ചിത്രമാണെന്നും മമ്മൂട്ടിയുടെ കഥാപാത്രം സൈക്കോ ആണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റോഷാക്കിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാം.
റോഷാക്കിലെ നായകന് ഒരു സൈക്കോ ഒന്നും അല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. 'റോഷാക്ക് ഒരു സയന്റിസ്റ്റാണ്. സൈക്കോയല്ല. അതൊരു ട്രീറ്റ്മെന്റാണ്. ഒരു സൈക്കോ ട്രീറ്റ്മെന്റാണ്. അയാളുടെ പരീക്ഷണമാണ് പറയുന്നത്' മമ്മൂട്ടി പറഞ്ഞു. സയന്റിഫിക്ക് ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ നിറയെ വയലന്‍സ് സീനുകളാണ്.