കെ ആര്‍ അനൂപ്|
Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (13:49 IST)
മലയാളത്തില്‍ പുതിയൊരു ആക്ഷന്‍ ഹീറോയുടെ ഉദയം എന്നാണ് പത്തൊമ്പതാം നൂറ്റാണ്ട് സംവിധായകന്‍ സിജു വില്‍സണിനെ കുറിച്ച് പറഞ്ഞത്. സിനിമ കണ്ട പ്രേക്ഷകരും അതുതന്നെയാണ് പറയുന്നത്. സിനിമകള്‍ പലതും മാറിവന്നെങ്കിലും തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ തന്നെ. 25 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍.
സിജു കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മാറുവാനായി.കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേല്‍ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണെന്നെന്ന് വിനയന്‍ പറഞ്ഞിരുന്നു.
25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ എട്ടിന് ഓണം റിലീസായാണ് പ്രദര്‍ശനത്തിന് എത്തിയത്.