ഈ വർഷം കൂടി മാത്രമെ മുപ്പതുകാരിയായി നിൽക്കാൻ പറ്റു: നാൽപ്പതിൻ്റെ പടിവാതിലിൽ റിമി ടോമി

അഭിറാം മനോഹർ| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (18:10 IST)
ഗായിക റിമി ടോമിയുടെ ദിനം ആഘോഷിച്ച് മഴവിൽ മനോരമ സൂപ്പർ കുടുംബം. പരിപാടിയിലെ ക്യാപ്റ്റന്മാരിൽ ഒരാളാണ് റിമി ടോമി. വിധുപ്രതാപും സംഗീത സംവിധായകൻ ഷാൻ റഹ്മാനുമാണ് മറ്റ് ക്യാപ്റ്റന്മാർ. താരത്തിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോ ചാനൽ പുറത്തുവിട്ടു.

അഭിനേത്രിമാരായ സരയു, രചന നാരായണൻ കുട്ടി,ദുർഗ കൃഷ്ണ എന്നിവരും പരിപാടിയിൽ അവതാരകരായി എത്തിയിരുന്നു. ഈ വർഷത്തെ പിറന്നാളിന് ഒരു പ്രത്യേകത കൂടി ഉള്ളതായി റിമി ടോമി പറയുന്നു. താരത്തിൻ്റെ മുപ്പത്തിയൊൻപതാം പിറന്നാളാണിത്. ഈ വർഷം കൂടിയെ 30 കാരിയായി നിൽക്കാൻ പറ്റുവെന്നും അടുത്ത വർഷം 40ലേയ്ക്ക് എത്തുമെന്നും ഗായിക പറഞ്ഞു.

സെപ്റ്റംബർ 22നായിരുന്നു റിമി ടോമിയുടെ പിറന്നാൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :