മമ്മൂട്ടിയുടെ റോഷാക്ക് തിയേറ്ററുകളിലേക്ക്: റിലീസ് പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (18:26 IST)
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴിന് റിലീസ് ചെയ്യും. ചിത്രത്തിൻ്റെ സെൻസറിങ് പൂർത്തിയായി ക്ലീൻ യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിൻ്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വൈറ്റ് റൂം ടോർച്ചറിങ്ങിന് വിധേയനാകുന്ന മമ്മൂട്ടി കഥാപാത്രത്തിൻ്റെ പോസ്റ്ററും നിഗൂഡത ഉയർത്തുന്ന ടീസറും പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :